പഞ്ചായത്തു് ഭരണ വൈരുദ്ധ്യങ്ങള്‍

ഗ്രാമപഞ്ചായത്തു് ജീവനക്കാര്‍ക്കു് താന്താങ്ങളുടെ അഭിപ്രായരൂപീകരണത്തിനും, സംശയദൂരീകരണത്തിനും മറ്റുമായി പല വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ടു്. അവയില്‍ ഉരുത്തിരിഞ്ഞു വരുന്ന, പഞ്ചായത്തു ഭരണസംബന്ധമായതും, ഉദ്യോഗസ്ഥതലത്തില്‍പെട്ടതുമായ വൈരുദ്ധ്യങ്ങള്‍ ചേര്‍ക്കാനായി ഇവിടെ ഒരു പേജ് നീക്കി വയ്ക്കുകയാണു്. സര്‍ക്കാരിലേക്കു് വല്ല നിവേദനവും സമര്‍പ്പിക്കേണ്ടിവരുമ്പോള്‍ ഒറ്റയടിക്കു് വിവരങ്ങള്‍ കിട്ടാനും, പെട്ടെന്നു് പ്രസക്തമായ പോയിന്റ്സ് തെരഞ്ഞെടുക്കുവാനുമുള്ള സൌകര്യത്തിനു്. ഓരോന്നായി താഴെ ചേര്‍ക്കുന്നു:

  1. ഗ്രാമപഞ്ചായത്തു് തദ്ദേശ സർക്കാരാണു്. പക്ഷേ മറ്റെല്ലാ ഭരണാധികാരികളും പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ ഇവിടെ നിയമഭേദഗതിയിലൂടെ ജനപ്രതിനിധികള്‍ക്കുള്ള ഉത്തരവാദിത്തം ഒഴിവാക്കി (കേ. പ. രാ. നിയമം 253-ാം വകുപ്പു് റദ്ദാക്കൽ). കാരണമായി പറഞ്ഞതു് ഓംബുഡ്സ്‌മാൻ സംവിധാനത്തിന്റെ സ്ഥാപനം. ഒരു കോടതി സ്ഥാപിച്ചാൽ ഭരണാധികാരിക്കു് ഉത്തരവാദിത്തം ഇല്ലാതാകുമോ? കോടതിക്ക് രേഖകളും തെളിവുകളും വേണ്ടേ? അതു തയ്യാറാക്കാതിരിക്കാൻ ഭൗതിക സൗകര്യങ്ങൾ അനുവദിക്കാതിരിക്കുന്നു.
  2. പ്രായോഗിക ഓഫീസ് മാനുവല്‍ നിലവിലില്ല. ശാസ്ത്രീയമോ ഏകീകൃതമോ, തീരുമാനത്തിലെത്തിയതു സംബന്ധിച്ച കുറിപ്പു ഫയൽ സംവിധാനമോ ഇല്ലാതെ ഇതെങ്ങനെ സാധ്യമാകും. ഫലം ഏകപക്ഷീയമായി കഠിനാധ്വാനികളും സത്യസന്ധരുമായ ജീവനക്കാരിൽ ചിലർ വരെ ബലിയാടുകളാകുന്നു.
  3. ആവശ്യത്തിന് ജീവനക്കാരില്ല.
  4. യൂണിറ്റി ഓഫ് കമാന്‍ഡ് ഇല്ല (വഴിയെ പോകുന്നവരെല്ലാം അവർ ചെയ്യേണ്ട ജോലി വരെ പഞ്ചായത്തിനെ ഏൽപിക്കുന്നു, വിമർശിക്കുന്നു. ഘടകസ്ഥാപന ജീവനക്കാരെ അവരുടെ മേഖലയിലെ ജോലികൾ വരെ ഏൽപിക്കരുതെന്നു് അതാതു വകുപ്പുകൾ ഉത്തരവിറക്കുന്നു).
  5. ശമ്പളത്തിനു് തനതു ഫണ്ട്. ഏൽപ്പിക്കുന്ന ജോലികൾ തനതല്ല. ഗ്രാമസഭ, വികസന പ്രവർത്തനങ്ങൾ, ക്ഷേമ പെൻഷനുകൾ……… അതേ സമയം തനതു് ഫണ്ട്, വകുപ്പുകളിലെ ജീവനക്കാരുടെ വേതനം, ചെലവുകൾ തുടങ്ങിയവയ്ക്ക്. അങ്കണവാടി, SSA, പെർഫോമൻസ് ഓഡിറ്റ്, പെർമിസ്സീവ് സാംങ്ഷൻ ഉത്തരവുകൾ.
  6. ഭരണച്ചെലവു്: ജലനിധി തുടങ്ങിയവയ്ക്കു് പഞ്ചായത്തു് ഭരണച്ചെലവു് നൽകുന്നു. വികേന്ദ്രീകരണത്തോടെ പഞ്ചായത്തു് ഏറ്റെടുത്തവയ്ക്കു് ഇല്ല. പന്തിയിൽ പക്ഷഭേദം
  7. അടുത്ത കാലം വരെ ഓഡിറ്റ് ഫീസും അടച്ചിരുന്നു
  8. തൊഴിലുറപ്പു പദ്ധതി, ടോട്ടൽ സാനിറ്റേഷൻ തുടങ്ങിയവ: എല്ലാ പദ്ധതികളും, അവ നടപ്പാക്കുന്ന വകുപ്പിന്റെ / ജീവനക്കാരുടെ മേലുദ്യോഗസ്ഥർ മേൽനോട്ടം നടത്തുന്നു. ഇവിടെ നിർവ്വഹണം നടത്താത്ത മറ്റൊരു വകുപ്പിനാണു് മേല്‍നോട്ടം. ഭരണച്ചെലവിന്റെ സിംഹഭാഗവും മേല്‍നോട്ട വകുപ്പിനു്. കേന്ദ്രപദ്ധതിയിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന PPO, അറിവും പരിചയവുമുള്ളവരെ മേലുദ്യോഗസ്ഥർ മേൽനോട്ടച്ചുമതല (വകുപ്പ് 15 & ഓപ്പറേഷണൽ ഗൈഡ് ലൈൻ) ഏല്പിക്കണമെന്നതിനു് വിരുദ്ധമായ സ്ഥിതിവിശേഷം.
  9. തദ്ദേശ ഇലക്‍ഷൻ: സംസ്ഥാനത്തു് നടക്കുന്ന ഏറ്റവും വീറും വാശിയുമേറിയ ഇലക്‍ഷൻ അത്യന്തം സമ്മർദ്ദവും ജോലി ഭാരവുമുള്ളതാണു്. ഇതു് നേരിട്ട് അധികജോലിയായി പഞ്ചായത്തു ജീവനക്കാര്‍ നടത്തുന്നു. പ്രത്യേക സാമ്പത്തിക ആനുകൂല്യം ഒന്നും തന്നെയില്ല, പക്ഷേ, മേൽനോട്ടത്തിനു് മാത്രം നിയോഗിക്കപ്പെട്ടവർക്കു് അതു ചെയ്തതിനു് ഇരട്ട ശമ്പളം.
  10. റിട്ടയർമെന്റ്: മറ്റെല്ലാ വകുപ്പിലും അവസാന 3 വർഷത്തെ ബാധ്യത, ഇവിടെ സര്‍വ്വീസില്‍ കേറിയതു മുതല്‍ മുതൽ റിട്ടയര്‍ ചെയ്യുന്നതുവരെയുള്ള ബാദ്ധ്യത.
  11. ഓഡിറ്റ്: സാധാരണ വകുപ്പിൽ ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു്/ വകുപ്പിനു്. വകുപ്പു് പരിശോധിച്ചു് തുടര്‍ നടപടി. ഇവിടെ – തദ്ദേശസർക്കാര്‍ – ഓഡിറ്റ് തന്നെ സർചാർജ് ചാർജ് ചെയ്യുന്നു.
  12. മറ്റു വകുപ്പുകാരും പഞ്ചായത്തു ജീവനക്കാരും ഒരേ പി എസ്സ് സി ലിസ്റ്റിൽ നിന്നു് ജോലിയിലെത്തുന്നു – പഞ്ചായത്തിൽ തനതു ഫണ്ടില്ലാത്തതിനാൽ ശമ്പളമില്ല, അലവൻസില്ല. ജോലിഭാരം, സമ്മർദ്ദം, ലീവടക്കം നിഷേധിക്കുന്നു, അവകാശമില്ല.

Advertisements