ഡെബിയന്‍ ജെസ്സിയില്‍ നിന്നും സ്ട്രെച്ചിലേക്കു്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകൾ കൊണ്ടു് നിർമ്മിച്ച ഒരു ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു് ഡെബിയൻ. ഇതു് സെർവറുകളിലും ഡെസ്ക്ടോപ്പുകളിലും ലാപ്പ്ടോപ്പുകളിലും ഉപയോഗിക്കാം. ഡെബിയൻ അതിന്റെ നിർബന്ധിതമായ ഓപ്പൺ സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിലൂടെയും, ഓപ്പൺ ഡെവലപ്പ്മെന്റ്, ടെസ്റ്റിങ്ങ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയുമാണു് കൂടുതൽ അറിയപ്പെടുന്നതു്. ഡെബിയന്‍ ഗ്നു/ലിനക്സ് സ്ഥിരതയ്ക്കും പേരുകേട്ടതാണു്. പ്രശസ്തമായ ഉബുണ്ടൂ ഓപ്പറേറ്റിങ് സിസ്റ്റം, ഡെബിയൻ ആധാരമാക്കിയുള്ളതാണു്.

ഞാന്‍ എന്റെ ലാപ്പ്‌ടോപ്പില്‍ ഉപയോഗിക്കുന്നതു് ഇതാണു്.

‍ഡെബിയന്റെ എറ്റവും പുതിയ വേര്‍ഷനായ ‍സ്ട്രെച്ച് (വേര്‍ഷന്‍ 9) ഇക്കഴിഞ്ഞ ജൂണില്‍ റിലീസായെങ്കിലും എന്റെ ലാപ്‌ടോപ്പ് പല കാരണങ്ങളാല്‍ പഴയ ജെസ്സിയില്‍ (വേര്‍ഷന്‍ 8) തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു. ഒന്നാമതു് ഇവിടെ വീട്ടിനടുത്ത റോഡുപണി കാരണം തന്നെ. റോഡുപണിക്കാര്‍ ടെലഫോണ്‍ ലൈന്‍ കുടല്‍മാല മുഴുവന്‍ മാന്തി പുറത്തിട്ടു. അങ്ങനെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് മുടങ്ങി. ഈയടുത്ത ദിവസമാണു് അതു് ബി എസ് എന്‍ എല്‍ കാര്‍ നേരെയാക്കിയതു്. അടുപ്പിച്ചൊരൊഴിവു കിട്ടിയപ്പോ ഡെബിയന്‍ അപ്ഗ്രേഡ് ചെയ്തേക്കാം എന്നു കരുതി. പല വെബ്‌സൈറ്റുകളും തപ്പിനോക്കി ഒടുവില്‍ ബോധിച്ച രണ്ടു ഹൌടു എടുത്തു് ഓഫ്‌ലൈനായി സേവ് ചെയ്തു വച്ചു. ഇന്നലെയും ഇന്നുമായി അവയില്‍ പറഞ്ഞ പോലെ ചെയ്തു. അങ്ങനെ സിസ്റ്റം പൂര്‍ണ്ണമായും സ്ട്രെച്ചിലേക്കു് അപ്ഗ്രേഡ് ചെയ്തു. അങ്ങനെ അപ്ഗ്രേഡ് ചെയ്ത ലാപ്‌ടോപ്പിലാണു് ഇതു ടൈപ്പു ചെയ്യുന്നെ.

ആദ്യമായി താഴെപ്പറയുന്ന കമാന്‍ഡുപയോഗിച്ചു് കാലഹരണപ്പെട്ട പാക്കേജുകള്‍ ഏതേലുമുണ്ടോയെന്നു് നോക്കി.

$ sudo aptitude search ‘~o’

പാക്കേജുകളുടെ നീണ്ട ഒരു ലിസ്റ്റ് കിട്ടി. അവയെല്ലാം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. പിന്നെ താഴെപ്പറയുന്ന കമാന്‍ഡുകളുപയോഗിച്ചു് നിലവിലുള്ള പാക്കേജുകളെല്ലാം അപ്ഗ്രേഡ് ചെയ്തു.

$ sudo apt-get update

$ sudo apt-get upgrade

ആവശ്യമില്ലാതെ കൂടെ വന്ന പാക്കേജുകളെല്ലാം താഴെപ്പറയുന്ന കമാന്‍ഡു വഴി അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു.

$ sudo apt-get autoremove

പിന്നെ താഴെപ്പറയുന്ന കമാന്‍ഡുകള്‍ കൊടുത്തു.

$ sudo apt-get upgrade

$ sudo apt-get dist-upgrade

$ sudo dpkg -C

പ്രശ്നങ്ങളൊന്നുമില്ലെന്നു് ബോദ്ധ്യമായപ്പോള്‍ താഴെപ്പറയുന്ന കമാന്‍ഡുകള്‍ നല്കി സോഴ്സുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തു.

$ sudo cp /etc/apt/sources.list /etc/apt/sources.list_backup

$ sudo sed -i ‘s/jessie/stretch/g’ /etc/apt/sources.list

പിന്നാലെ ഹോള്‍ഡു ചെയ്ത പാക്കേജുകളേതെങ്കിലുമുണ്ടോയെന്നു് നോക്കി.

$sudo apt-mark showhold

പ്രശ്നങ്ങളെല്ലാം പരിഹരിച്ചു്, താഴെപ്പറയുന്ന കമാന്‍ഡുകള്‍ കൂടി നല്കി.

$ sudo apt-get update

$ sudo apt list –upgradable

$ sudo apt-get upgrade

$ sudo apt-get dist-upgrade

ഇടയ്ക്കു് കറണ്ടു പോയപ്പോള്‍ ഇന്റര്‍നെറ്റ് കണക്‍ഷനും പോയി. പിന്നെ വീണ്ടും,

$ sudo apt-get dist-upgrade

എന്നിട്ടും ഇടയ്ക്കു് വച്ചു് വീണ്ടും പ്രശ്നം. അപ്പോള്‍ താഴെപ്പറയുന്ന കമാന്‍ഡുകള്‍ കൂടി നല്കി ഫിക്സ് ചെയ്തു.

$ sudo apt –fix-broken install

$ sudo apt-get dist-upgrade –fix-missing

$ sudo apt –fix-broken install

പിന്നാലെ,

$ sudo apt-get update

$ sudo apt-get upgrade

$ sudo apt-get dist-upgrade

$ sudo apt autoremove

ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പൂര്‍ണ്ണമായും അപ്ഗ്രേഡ് ചെയ്യപ്പെട്ട ലാപ്‌ടോപ്പില്‍ ടൈപ്പു ചെയ്തു കൊണ്ടിരിക്കുന്നു…

Ref:

[1] https://ml.wikipedia.org/wiki/ഡെബിയൻ

[2] https://linuxconfig.org/how-to-upgrade-debian-8-jessie-to-debian-9-stretch

[3] https://www.rootusers.com/how-to-upgrade-debian-8-jessie-to-debian-9-stretch/

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )