ഇരിങ്ങല്‍ സര്‍ഗ്ഗാലയ – അന്തര്‍ദ്ദേശീയ കരകൗശലമേള

ഒരു ദിവസം ആപ്പീസിലേക്കു് പോവുന്ന വഴി ബാലുശ്ശേരി ബസ്സ് സ്റ്റാന്‍ഡില്‍ വച്ചു്, ഇരിങ്ങല്‍ സര്‍ഗ്ഗാലയയില്‍ ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ അന്തര്‍ദ്ദേശീയ കരകൗശലമേള നടക്കുകയാണെന്ന അറിയിപ്പു് കണ്ടിരുന്നു.

Jpeg

അറിയിപ്പു്

കഴിഞ്ഞ കൃസ്തുമസ്സിന്റെയന്നു് പ്രത്യേകിച്ചു് പണിയൊന്നുമില്ലാതെ ബോറടിച്ചു. ഉച്ചയോടടുക്കുമ്പോള്‍ ഞാന്‍ ശ്രീധന്യയോടു്, ഇങ്ങനെയൊരു പരിപാടി നടക്കുന്ന കാര്യം പറഞ്ഞു. എന്നാപ്പിന്നെ അതിനു പോവാം എന്ന തീരുമാനം വേഗം തന്നെ വന്നു. ഉച്ചഭക്ഷണവും കഴിച്ചു് പുറപ്പെട്ടിറങ്ങി. ബസ്സു പിടിച്ചു് ഇരിങ്ങലെത്തിയപ്പോത്തന്നെ വൈകുന്നേരമായി. ഇരിങ്ങലും പരിസരവും പൂഴി വാരിയിട്ടാല്‍ താഴെയെത്താത്ത ജനസമുദ്രമാണു്. മെയിന്‍ റോഡിനിരുവശവും നിറയെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തു കിടക്കുന്നതു കണ്ടു. ബസ്സിറങ്ങി അങ്ങോട്ടു നടക്കുമ്പോള്‍ ചെറുവണ്ണൂര്‍ ഒന്നിച്ചു ജോലി ചെയ്ത വസന്ത സൂപ്പര്‍വൈസറെ കണ്ടു. പരിചയം പുതുക്കി. അവിടെയെത്തി കുറച്ചു നേരം ക്യൂ നിന്നപ്പോ ടിക്കറ്റു കിട്ടി. ഗേറ്റു കടന്നു് ചെന്നു് സ്റ്റാളുകളിലെ കാഴ്ചകളെല്ലാം കണ്ടു. സ്റ്റാളുകളില്‍ ഫോട്ടോഗ്രാഫി നിരോധനമുണ്ടു്. ശ്രീധന്യയുടെ സുഹൃത്തുക്കളുടെ കല്യാണത്തിനു് ഗിഫ്റ്റു കൊടുക്കാന്‍ ഒന്നു രണ്ടു് കലാസൃഷ്ടികള്‍ അവിടെ നിന്നു് വാങ്ങി. ചില്ലറയില്ലാപ്രശ്നം ഉള്ളതു കൊണ്ടു് സര്‍ഗ്ഗാലയക്കാര്‍ വേണ്ടത്ര കാര്‍ഡ് സ്വൈപ്പിങ് മെഷീനുകള്‍ സ്റ്റാളുകളില്‍ ഏര്‍പ്പാടാക്കീട്ടുണ്ടു്. അവിടത്തെ സ്ഥിരം ഹട്ടുകള്‍ കയറിയിറങ്ങി നടക്കുന്നതിനിടെ മുമ്പു് കൊയിലാണ്ടി ഇന്‍ഫോടെക്കില്‍ കമ്പ്യൂട്ടര്‍ കോഴ്സിനു് ഒന്നിച്ചു് പഠിച്ച അരുണിനെയും, മുത്താമ്പിയിലെ നീലിവീട്ടില്‍ രാജേഷിനെയും അവന്റെ പെങ്ങളും എന്റെ സ്കൂള്‍ കാലത്തെ സഹപാഠിയുമായ രജിതയെയും കണ്ടു.

നന്നായി വിശന്നപ്പോ കാപ്പിപലഹാരം കഴിക്കാമെന്നു കരുതി. ഭക്ഷണശാലയില്‍ ഭയങ്കര ക്യൂ. ക്യൂവില്‍ നിന്നു് കാപ്പിയും മസാലദോശയുമൊക്കെ വാങ്ങി ടേബിളിലെത്തിയപ്പോ നടേരിയിലെ ഞങ്ങടെ വീട്ടിനടുത്തുള്ള തേയിപ്പുറത്തു് സോണിയയെയും കുടുംബത്തെയും ലതേച്ചിയെയും ലാലുവിനെയും കണ്ടു. കുടുംബസമേതം മേള കാണാന്‍ വന്നിരിക്കുകയാണു്. മുഴുവന്‍ കണ്ടു് തൃപ്തിപ്പെട്ടു് തിരിച്ചുപോവുകയാണെന്നു പറഞ്ഞു. വളരെ നേരം ക്യൂ നിന്നു് കിട്ടിയ കാപ്പിയും മസാലദോശയുമായതു കാരണം അവരെ കാപ്പിക്കു് ക്ഷണിച്ചില്ല. അതേന്നേ, കരുതിക്കൂട്ടി ക്ഷണിക്കാതിരുന്നതാ 🙂 കാപ്പികുടി കഴിഞ്ഞു് പുറത്തുള്ള താല്ക്കാലിക ഹട്ടുകളിലൊക്കെ കറങ്ങി. പല സംസ്ഥാനങ്ങളില്‍ നിന്നു വന്ന കലാകാരന്മാരുടെ സൃഷ്ടികളുണ്ടു്. ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ എന്നു പറയുന്നതെന്തെന്നായി സംശയം. അപ്പഴാണു് ഉഗാണ്ടക്കാരുടെയും, തായ്‌ലാന്‍ഡുകാരുടെയും സ്റ്റാളുകള്‍ കണ്ടതു്. ഉഗാണ്ടക്കാരുടെ സ്റ്റാളിലെ കലാസൃഷ്ടികള്‍ ഗംഭീരമാണു്. ആന്ധ്രയില്‍ നിന്നു വന്ന കലാകാരന്മാരുടെയടുത്തു നിന്നും, തുകല്‍ കൊണ്ടുള്ള തൂക്കിയിടുന്ന ഒരു പൂമ്പാറ്റത്തൊങ്ങല്‍ വാങ്ങി. ധാരാളം കളിപ്പാട്ടങ്ങള്‍ വച്ച ഒരു സ്റ്റാളിനു മുന്നിലെ ആട്ടിന്‍കുട്ടിപ്പാവയെ കണ്ടു് ചേയ നിന്നു. പിന്നെ നീങ്ങുന്നില്ല‘ആ ആട്ടിന്‍കുട്ടിയെ ചേയയ്ക്കു വേണോന്നു ചോദിച്ചപ്പോ, പ്രതീക്ഷയോടെ എന്നെ നോക്കിക്കൊണ്ടു് വേണംഎന്നു്. അവളുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോ, അതു വാങ്ങിക്കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മുഴുവന്‍ സ്റ്റാളുകളും കണ്ടു് പുറത്തിറങ്ങിയപ്പോ നേരം 7.45 മണിയായി.

കുറച്ചു പടങ്ങളെടുത്തു് പുറത്തിറങ്ങി ബസ്സു കാത്തു് നില്പായി. കുറേനേരം നിന്നിട്ടും ബസ്സില്ല. അവസാനം പയ്യോളിക്കുള്ള ഒരു ബസ്സു കിട്ടി. പയ്യോളിയില്‍ നിന്നും ഒട്ടോ പിടിച്ചു് കൊയിലാണ്ടിയിലെത്തിയപ്പോ ബാലുശ്ശേരിക്കുള്ള അവസാനത്തെ കെ എസ്സ് ആര്‍ ടി സി ബസ്സതാ നിറയെ ആളുകളുമായി പുറപ്പെടാന്‍ റെഡിയായി നില്ക്കുന്നു. ചെന്നു് ഇടിച്ചു കയറി. ശ്രീധന്യക്കു് അമ്മയും കുഞ്ഞുംസീറ്റ് കിട്ടി. ഞാന്‍ ഫുട്ബോര്‍ഡിന്മേല്‍ അനുവദിച്ചു് കിട്ടിയ ഇത്തിരി സ്ഥലത്തു് ഒറ്റക്കാലില്‍ നിന്നു. ഒരുവിധം ബാലുശ്ശേരിയെത്തിയപ്പോ ഓട്ടോ പിടിച്ചു് നേരെ വീട്ടിലേക്കു പോന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )